സെന്‍റര്‍ ഓഫ് എക്സലന്‍സ് ഇന്‍ നഴ്സിംഗ് (എന്‍ ഐ സി ഇ )

തൊഴില്‍ വൈദഗ്ദ്ധ്യമുള്ള മാനവശേഷിയുടെ ആവശ്യം എല്ലാ മേഖലകളിലും വര്‍ദ്ധിച്ചു വരുകയാണ്.  നഴ്സിംഗ് മേഖലയും വിഭിന്നമല്ല! ജോലി നേടാന്‍ വളരെയധികം മത്സരമുള്ള നഴ്സിംഗ് രംഗത്ത് വിജയം കൈവരിക്കാന്‍ പുതിയ സ്കില്ലുകള്‍ വികസിപ്പിക്കുന്നതിനൊപ്പം നിലവിലുള്ള സ്കില്ലുകള്‍ മെച്ചപ്പെടുത്തേണ്ടതുണ്ട്.

കൂടുതല്‍ അറിയാന്‍

എന്‍ലൈറ്റന്‍ സ്കില്‍ പ്രോഗ്രാം ഫോര്‍ ഓയില്‍ ആന്‍റ് റിഗ് (ഇ എസ് പി ഒ ഐ ആര്‍ )

അന്താരാഷ്ട്ര ഓയില്‍ ആൻഡ് ഗ്യാസ്  വ്യവസായരംഗത്ത് തൊഴില്‍ വൈഭവ പ്രതിസന്ധി നേരിടുകയാണ്. സ്കില്ലിന്‍റെ കുറവ് നികത്താന്‍ പുതിയ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തേണ്ടിയിരിക്കുന്നു. ഇതിനായി സെന്‍റര്‍ ഓഫ് എക്സലന്‍സ് ഫോര്‍ ഓയില്‍ ഗ്യാസ് ആൻഡ് റിഗ് വ്യവസായ അവബോധ പരിപാടികള്‍ നല്‍കുന്നുണ്ട്.

കൂടുതല്‍ അറിയാന്‍

സെന്‍റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് ട്രെയിനിംഗ് ഇന്‍ സെക്യൂരിറ്റി (സി എ ടി എസ് )

ദേശീയവും അന്തര്‍ദേശീയവുമായ തൊഴില്‍മാര്‍ക്കറ്റുകളിലേക്ക് തൊഴിൽപരമായി പരിശീലനം ലഭിച്ച സെക്യൂരിറ്റി തൊഴിലാളികളുടെ ആവശ്യകത ഏറിവരുന്ന ഇക്കാലത്ത്  ഈ മേഖലയ്ക്ക് പ്രത്യേകമായി  സെന്‍റര്‍ ഓഫ് എക്സലന്‍സ് കെയിസ് സജ്ജമാക്കിയിരിക്കുന്നു.

കൂടുതല്‍ അറിയാന്‍

സെന്‍റര്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ടീച്ചേഴ്സ് ട്രെയിനിംഗ് ( സി ആര്‍ ഇ ടി ടി )

സദ്ഭാവന ഗ്രൂപ്പിന്‍റെ പങ്കാളിത്തത്തോടെ അദ്ധ്യാപകവൃത്തിക്ക് യോഗ്യതയുള്ളവര്‍ക്ക് കാലോചിതമായതും നിലവാരമുള്ളതുമായ തൊഴില്‍ വൈദഗ്ദ്ധ്യം നല്‍കുന്ന പരിപാടിയാണ് സി.ആര്‍.ഇ.ടി.ടി.

കൂടുതല്‍ അറിയാന്‍

സ്കൂള്‍ ഓഫ് വാട്ടർ ടെക്നോളജി

ഇന്ത്യയിലാദ്യമായി വാട്ടര്‍ & വേസ്റ്റ് വാട്ടർ ട്രീറ്റ്മെന്‍റ് പ്ലാന്‍റ് ഓപ്പറേറ്റേഴ്സ് കോഴ്സുകൾ  ലഭ്യമാക്കുന്ന  കെയിസിന്‍റെ സംരംഭമാണ് എസ് ഡബ്ളിയു എ ടി . ഈ സംരംഭം നടത്തുന്നത് കൊച്ചിയിലുള്ള (M/s) ഗ്രീന്‍ മെത്തേഡ്‌ എഞ്ചിനീയറിംഗ് പ്രൈവറ്റ് ലിമിറ്റഡ് വഴിയാണ് . കുടിവെള്ളം ലഭിക്കുന്ന  സ്രോതസ്സുകള്‍ കുറഞ്ഞതും ജലത്തിന്‍റെ ഗുണനിലവാരം ഉറപ്പാക്കുന്ന  നിബന്ധനകളില്‍ വിട്ടുവീഴ്ചയില്ലാതാക്കിയതും ജലവുമായി ബന്ധപ്പെട്ട വ്യവസായമേഖലയ്ക്ക് സുശക്തമായതും നിലനിര്‍ത്തിക്കൊണ്ടു പോകാനാവശ്യമായതുമായ രൂപകല്പന നിര്‍ബന്ധമായിരിക്കുന്നു. ഈ സംവിധാനത്തിന്‍റെ നടത്തിപ്പിന് തൊഴില്‍ വൈദഗ്ദ്ധ്യമുള്ളവരുടെ ആവശ്യം ഇപ്പോള്‍ വര്‍ദ്ധിച്ചിരിക്കുകയാണ്.

കൂടുതല്‍ അറിയാന്‍