കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍

കരകൗശലത്തൊഴിലാളികള്‍, പ്രൊഫഷണല്‍ഡിസൈനേഴ്സ്, പൊതുജനങ്ങള്‍ എന്നിവരുമായി ഒത്തുചേർന്ന്  കേരളത്തില്‍ ഒരു ഊര്‍ജ്ജസ്വലമായ ക്രിയാത്മക ഡിസൈനിംഗ് കൂട്ടായ്മയെ സൃഷ്ടിച്ചെടുക്കുക എന്ന പ്രാഥമിക ഉദ്ദേശത്തോടുകൂടി സ്ഥാപിച്ചതാണ് കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ (കെഎസ്ഐ ഡി). 2014 ഏപ്രില്‍ ഒന്നാം തീയതി ഈ ഇന്‍സ്റ്റിറ്റ്യൂട്ട്, കേരള അക്കാഡമി ഫോര്‍ സ്കില്‍സ് എക്സലന്‍സു (കെയിസ്) മായി ലയിച്ചുചേർന്നു. ഡിസൈനിംഗ് വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുക എന്നതാണ് കെഎസ്ഐഡി യുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് . നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍, അഹമ്മദാബാദ് (എന്‍ ഐ ഡി) കെഎസ്ഐ ഡി യുടെ സമഗ്രവികസനത്തിനും  അതിനെ ശക്തിപ്പെടുത്തുതിനുമുള്ള രൂപരേഖയും കരിക്കുലം, കോഴ്സുകള്‍, ഫാക്കല്‍റ്റി വികസനത്തിനുള്ള സഹായം എന്നിവയും നല്‍കുന്നു.

സ്കൂള്‍ ഓഫ് പ്രൊഡക്ട് ഡിസൈന്‍

ഇന്ത്യയിലും കേരളത്തിലുമുള്ള ലൈഫ് സ്റ്റൈല്‍ ഉല്‍പന്ന വിപണിയേയും വ്യവസായത്തേയും അടിസ്ഥാനമാക്കി കെ. എസ്. ഐ.ഡി. നയോപായപരമായി മെനഞ്ഞെടുത്ത ഡിസൈന്‍ പ്രോഗ്രാമാണ് സ്കൂള്‍ ഓഫ് പ്രൊഡക്ട് ഡിസൈന്‍. ഈ പ്രോഗ്രാമിന്‍റെ ഉദ്ദേശം മനോഹരമായ ലൈഫ്സ്റ്റൈല്‍, യൂട്ടിലിറ്റി ഉല്‍പങ്ങള്‍, ഫര്‍ണിച്ചറുകള്‍, താമസസ്ഥലങ്ങള്‍ എന്നിവയിലൂടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക എന്നതാണ്. ഇന്ത്യന്‍ ചുറ്റുപാട് അടിസ്ഥാനമാക്കി  തദ്ദേശീയ ഗവേഷണത്തിലൂടെയും സാംസ്കാരികവും സാമൂഹികവുമായ പ്രസക്തി ഉള്‍ക്കൊണ്ടും വ്യവസായങ്ങള്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരുപോലെ ചേരുന്ന തരത്തില്‍ തയ്യാറാക്കിയ പ്രോഗ്രാമുകളാണ് സ്കൂള്‍ ഓഫ് പ്രൊഡക്ട് ഡിസൈന്‍ നല്‍കുന്നത്. 3 ലാബുകളിലായിട്ടാണ് സ്കൂള്‍ ഓഫ് പ്രൊഡക്ട് ഡിസൈനിന്‍റെ പഠനകേന്ദ്രങ്ങള്‍ നടക്കുന്നത്. അവയാണ്:

വുഡ് വർക്കിംഗ് ആന്‍റ് ബാംബൂ വര്‍ക്ക്ഷോപ്പ്
പലവിധ ഉല്‍പന്നങ്ങള്‍ പ്രോട്ടോടൈപ്പ് ചെയ്യുവാനും ഫര്‍ണിച്ചര്‍ ഡിസൈന്‍ ചെയ്യുവാനും ഏറ്റവും നൂതനമായ യന്ത്ര സംവിധാനങ്ങളുള്ള വര്‍ക്ക്ഷോപ്പ്

പ്ലാസ്റ്റിക് ആന്‍റ് മെറ്റൽ പ്രോട്ടോടൈപ്പിംഗ് വര്‍ക്ക്ഷോപ്പ്
പലവിധ ഉല്‍പന്നങ്ങള്‍ പ്രോട്ടോടൈപ്പ് ചെയ്യുവാനും പ്രൊഡക്ഷന്‍ എൻജിനീയറിംഗ് ചെയ്യുവാനുമുള്ള അത്യന്താധുനിക യന്ത്രസൗകര്യങ്ങളുള്ള വര്‍ക്ക്ഷോപ്പ്

കമ്പ്യൂട്ടര്‍ എയിഡഡ് ഇന്‍ഡസ്ട്രിയല്‍ ഡിസൈന്‍ ലാബ്
റെപ്രസന്‍റേഷന്‍ ടെക്നിക്, വെര്‍ച്വല്‍ പ്രോട്ടോടൈപ്പിംഗ്, പ്രൊഡക്ട് എൻജിനീയറിംഗ് എന്നിവയുടെ ഏറ്റവും നൂതന രീതിയിലുള്ള പരിശീലനം നല്‍കുവാനുള്ള ഹൈ എന്‍ഡ് ഗ്രാഫിക് വര്‍ക്ക്സ്റ്റേഷനുകളുള്ള കമ്പ്യൂട്ടര്‍ ലാബ്.

 

കോഴ്സ്

പോസ്റ്റ് ഗ്രാജ്യുവേറ്റ് ഡിപ്ലോമ ഇന്‍ ഇന്‍റഗ്രേറ്റഡ് ലൈഫ് സ്റ്റൈല്‍ പ്രോഡക്ട് ഡിസൈന്‍
ഇതൊരു അഞ്ച് സെമസ്റ്റർ  ബിരുദാനന്തര ബിരുദ ഡിപ്ലോമ പ്രോഗ്രാമാണ്. അടിസ്ഥാനപരമായിട്ടുള്ള ഡിസൈനിംഗ് പരിജ്ഞാനവും അതിനെ കുറിച്ചുള്ള അവബോധവും പല തലങ്ങളിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കുന്ന പ്രോഗ്രാമാണിത്. ഡിസൈന്‍സ് റെപ്രസെന്‍റേഷന്‍, എലെമെന്റ്സ് ഓഫ് കളര്‍ ആന്‍റ് ഫോം, മെറ്റീരിയൽസ് ആന്‍റ്  പ്രോസസ്സ് , അപ്ലൈയിഡ് എര്‍ഗണോമിക്സ്, ഡിസൈന്‍ പ്രോസസ്സ് ആന്‍ തിങ്കിംഗ്, സോഷ്യോ-കള്‍ച്ചറല്‍ ഇന്‍ഫ്ളുവന്‍സസ് തുടങ്ങിയവ ഇതിനകത്ത് ഉള്‍പ്പെടുത്തിയിരിക്കുന്നു. പല സെമസ്റ്ററുകളിലായും തലങ്ങളിലായുമാണ്  പ്രോജക്ടുകള്‍ രൂപപ്പെടുത്തിയിരിക്കുന്നത്.

പ്രധാന ഉല്‍പന്നങ്ങളായ അസ്സസറി പ്രൊഡക്ട്സ്, യൂട്ടിലിറ്റി പ്രൊഡക്ട്സ്, ഫര്‍ണിച്ചറും സ്പെയിസും എന്നിവയുടെ സജ്ജീകരണവും നിര്‍മ്മാണവും വിവിധ സെമസ്റ്ററുകളിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കുന്നു. പാരമ്പര്യമേഖലകളിലും തദ്ദേശീയവസ്തുക്കളിലും അവബോധം  ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടുകൂടി കരകൗശലമേഖലകളിലേയ്ക്കാവശ്യമായ മിനി പദ്ധതികളും ഇതിലുണ്ട്. ക്രിയാത്മകമായതും കാര്യപ്രസ്ക്തമായതുമായ ഡിസൈന്‍ ചിന്തകളിലേയ്ക്കെത്താന്‍ പ്രാപ്തമാക്കുന്ന ഡിസൈന്‍ പ്രോസ്സസും മാര്‍ഗ്ഗ ശാസ്ത്രവുമാണ് ഓരോ പദ്ധതിയും പിന്തുടരുന്നത്.

കോഴ്സിന്‍റെ മുഖ്യ സവിശേഷതകള്‍

ലക്ചര്‍, റിസര്‍ച്ച്, വിവിധ അസൈന്‍മെന്‍റുകള്‍, പ്രോജക്ടുകള്‍, എന്നിവയെല്ലാം തുല്യമായി ഉള്‍പ്പെട്ട തീയറിയും പ്രാക്ടീസുമാണ് ഇന്‍ഡഗ്രേറ്റഡ് ലൈഫ്സ്റ്റൈല്‍ പ്രൊഡക്ട് ഡിസൈന്‍ കോഴ്സ് പ്രോഗ്രാമിലുള്ളത്. കമ്പ്യൂട്ടര്‍ എയ്ഡഡ് ഡിസൈന്‍ ഫോര്‍ ഡെവലപ്പിംഗ് പ്രൊഡക്ട്, സ്പെയിസ്& എന്‍വയോണ്‍മെന്‍റ് ഡിസൈന്‍ മാനേജ്മെന്‍റ്, എത്തനോഗ്രാഫി ഫോര്‍ സസ്റ്റൈനബിള്‍ ഡെവലപ്മെന്റ്  എന്നീ  വിഭാഗങ്ങളിലൂടെ ഉല്‍പന്നങ്ങള്‍ വികസിപ്പിച്ചെടുക്കാനുള്ള പരിശീലനം ലഭ്യമാക്കുന്നു. കരിക്കുലത്തിന്‍റെ ഭാഗമായി ഡിവേഴ്സ് മാര്‍ക്കറ്റുകളിലും മാനുഫാക്ചറിംഗ് ഫെസിലിറ്റികളിലും ഫീല്‍ഡ് വിസിറ്റുകള്‍ ഉണ്ടായിരിക്കും.കൂടാതെ നാഷണല്‍ ഇവന്‍റ്സ്, ലക്ചേഴ്സ്, ആഗോള വ്യാവസായിക പ്രവര്‍ത്തന മേഖലയെ കൂടുതലറിയാനുള്ള അവസരവും ഇന്‍ട്രാക്ഷനും കരിക്കുലത്തിന്‍റെ പ്രധാന ഘടകങ്ങളാണ്.

അദ്ധ്യാപകരുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളോടു കൂടിയും വിധികര്‍ത്താക്കളുടെ വിലയിരുത്തലുകളോടു കൂടിയും സജീവമായ വ്യാവസായിക പദ്ധതികള്‍ ചെയ്ത് നാല് മുതല്‍ ആറ്‌ മാസങ്ങള്‍ക്കുള്ളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രോഗ്രാം പൂര്‍ത്തിയാക്കാവുന്നതാണ്. ജീവിതശൈലീ ഉല്‍പങ്ങളുടെ ക്രിയാത്മക, ഉപഭോക്തൃ കേന്ദ്രീകൃതമായതും തദ്ദേശീയമായതുമായ ക്രമാനുഗതമായ സമീപനത്തിലുള്ള ആഗോളതല അവബോധത്തോടൊപ്പം പരിശീലനവും ഈ പ്രോഗ്രാമിന്‍റെ വിജയകരമായ പൂര്‍ത്തീകരണത്തിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നു.


സ്കൂള്‍ ഓഫ് ഇന്‍ട്രാക്ടീവ് കമ്മ്യൂണിക്കേഷന്‍

മാനവ സംജ്ഞകള്‍, അവബോധത്തില്‍ നിന്നുള്ള പ്രവര്‍ത്തന ഫലങ്ങളുടെ ആശയ കൈമാറ്റം, സൃഷ്ടിച്ചെടുക്കല്‍, സമാഹരണം, തിരിച്ചെടുക്കല്‍ എന്നിവക്കാണ് ഇന്ന്  ഡിജിറ്റല്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഉപയോഗിക്കുന്നത്. കെഎസ്ഐഡി  യുടെ സ്കൂള്‍ ഓഫ് ഇന്‍ട്രാക്ടീവ് കമ്മ്യൂണിക്കേഷന്‍ ഇത്തരം സാമൂഹികവും സാങ്കേതികവുമായ സങ്കേതങ്ങളുടെ പ്രാധാന്യം നോക്കി കാണുകയും അവ ദൈനംദിന മാനവ ആശയ വിനിമയത്തിന് എങ്ങനെ ഉപയോഗപ്രദമാക്കാമെന്ന് പഠനം നടത്തുകയും ചെയ്യുന്നു. അക്കാദമിക് ഗവേഷണങ്ങളിലൂടെ വൈവിദ്ധ്യമാര്‍ന്നതും പുതിയതും വളർന്നുവരുന്നതുമായ ഉപയോക്താക്കളുടെ പരസ്പരമുള്ള ആശയവിനിമയങ്ങളെപറ്റിയും ലഭ്യമായ സാങ്കേതിക പുരോഗതികളെപറ്റിയും ഈ സ്കൂള്‍ പഠനം നടത്തുന്നു. പ്രസിദ്ധീകരണങ്ങളിലൂടെയും കണ്‍സള്‍ട്ടന്‍സി സേവനങ്ങളിലൂടെയും സ്കൂളിന്‍റെ കണ്ടെത്തലുകളും നൈപുണ്യപരമായ അറിവും പൊതുജനങ്ങള്‍, ഔദ്യോഗികസംഘങ്ങള്‍, വ്യവസായസംഘടനകള്‍ എന്നിവയുമായി പങ്കുവെയ്ക്കുക എന്നതാണ് ഒരു ലക്ഷ്യം. മാനവ ആശയവിനിമയ ശേഷിയെ മെച്ചപ്പെടുത്താന്‍ പുതിയ സങ്കേതങ്ങളുടെ പ്രയോഗത്തിലുള്ള പ്രവര്‍ത്തന സംബ്രദായങ്ങള്‍ സജ്ജമാക്കാന്‍ പ്രാപ്തരായ ഡിസൈനേഴ്സിനെ പരിശീലിപ്പിക്കുക, അത്തരം ഡിസൈനേഴ്സിന്‍റെ ഒരു സമൂഹത്തെ വാര്‍ത്തെടുക്കുക എന്നതാണ് സ്കൂളിന്‍റെ മറ്റൊരു ലക്ഷ്യം.

 
കോഴ്സ്

പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ഐ.ടി. ഇന്‍റഗ്രേറ്റഡ് കമ്മ്യൂണിക്കേഷന്‍ ഡിസൈന്‍ (ഐഐസിഡി )

ഈ സ്കൂളിന്‍റെ പ്രാഥമിക വിദ്യാഭ്യാസ കോഴ്‌സാണ്  ഐഐസിഡി . ഈ ബിരുദാനന്തര ബിരുദ കോഴ്സ് മാധ്യമം, മറ്റ് അനുബന്ധ ഉപകരണങ്ങള്‍, കമ്പ്യൂട്ടര്‍ ഡിസൈന്‍ പ്രോഗ്രാമുകള്‍ എന്നിവയുടെ ഒരുമിച്ചുള്ള പ്രവര്‍ത്തനങ്ങളെകുറിച്ച് പഠിക്കാനും അവയില്‍ കൂടുതല്‍ ഗവേഷണം നടത്താനും ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്. ഇത് ബിരുദ വിദ്യാർത്ഥികൾക്ക് വിദ്യാർത്ഥികൾക്ക് വിശകലനം  ചെയ്യാനുള്ള കഴിവും പ്രത്യേകരീതിയില്‍ അനുവര്‍ത്തിക്കുതില്‍ പ്രാഗത്ഭ്യവും തീരുമാനങ്ങളില്‍ സൃഷ്ടിപരതയും സംവേദനപരമായ സമീപനവും നിലവിലുള്ള ആശയവിനിമയരീതികളും ഇന്‍ട്രാക്ഷന്‍ ഡിസൈനുകളില്‍ ഉള്ള അറിവും നല്‍കുന്നു. ഈ കോഴ്സ് മികവുറ്റ ആശയ വിനിമയ വിദഗ്ദ്ധരെ വികസിപ്പിക്കുന്നു. മാത്രമല്ല അവക്ക് സൗന്ദര്യാത്മക നിരീക്ഷണത്തില്‍ ആഴത്തിലുള്ള ധാരണയും ഉളവാക്കുന്നു.

കോഴ്സിന്‍റെ മുഖ്യ സവിശേഷതകള്‍

ഈ സ്കൂളില്‍ അത്യാധുനികമായ ഒന്നിലധികം നൂതന കമ്പ്യൂട്ടറുകള്‍ ഡിജിറ്റല്‍ ലാബുകള്‍ വീഡിയോക്യാമറകള്‍ സ്റ്റില്‍ക്യാമറകള്‍ ടു ഡി അനിമേഷന്‍ ലാബുകള്‍, ഡിജിറ്റല്‍ എഡിറ്റിംഗ് മെഷീനുകൾ , ഓഡിയോ സ്റ്റുഡിയോകള്‍, ഉപകരണങ്ങള്‍, ഗ്രാഫിക്മെഷീനുകള്‍, പ്രിന്‍ററുകള്‍ കൂടാതെ അത്യാധുനിക ക്ലാസ്സ്മുറികളും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ലാബുകളും വൈഫൈ സൗകര്യവും നല്‍കിയിട്ടുണ്ട്.

സ്കൂൾ ഓഫ് ടെക്സ്റ്റയില്‍ ആന്‍റ് അപ്പാരല്‍ ഡിസൈന്‍

തുണികള്‍, വസ്ത്രങ്ങള്‍, കയര്‍,  മറ്റ് സ്വാഭാവിക  നാരുകള്‍ എന്നിവയിലെ വിദഗ്ദ്ധ ഡിസൈനര്‍മാരാകാന്‍ യുവജനങ്ങള്‍ക്ക് പരിശീലനം നല്‍കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് കെഎസ്ഐഡി യിലെ സ്കൂൾ ഓഫ് ടെക്സ്റ്റയില്‍ ആന്‍റ് അപ്പാരല്‍ ഡിസൈന്‍. തുണി നെയ്ത്ത്, കരകൗശലം, കുടില്‍വ്യവസായം, ചെറുകിടവ്യവസായം എന്നീ  തുറകളില്‍ പ്രവര്‍ത്തിക്കുവര്‍ക്ക്  ഗുണനിലവാരത്തെ കുറിച്ച്അവബോധം ഉണ്ടാക്കുകയും ഡിസൈനിംഗ്, ഡൈയിംഗ്, വിപണനം എന്നിവയില്‍ പരിചയമുണ്ടാക്കുകയും  പരിശീലനം നല്‍കുകയുമാണ് ഈ സ്കൂളിന്‍റെ ലക്ഷ്യം.

കോഴ്സ്

പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ടെക്സറ്റയില്‍ ആന്‍റ് അപ്പാരല്‍ ഡിസൈന്‍

വസ്ത്ര രംഗത്തും ഫാഷന്‍/വസ്ത്ര ഡിസൈനിംഗ് രംഗത്തും തൊഴില്‍ ചെയ്യാന്‍ ഉദ്യോഗാര്‍ത്ഥികളെ പ്രാപ്തരാക്കുന്നതിന് വേണ്ടിയാണ്
വേണ്ടിയാണ് രണ്ടര വര്‍ഷം ദൈര്‍ഘ്യമുള്ള ടെക്സറ്റയില്‍ ആന്‍റ് അപ്പാരല്‍ ഡിസൈന്‍ പ്രോഗ്രാം എന്ന കോഴ്സ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. വ്യത്യസ്ത നെയ്ത്തുതൊഴിലുകളുടെ രൂപകല്പനകള്‍ വഴി തുണികളുടെ ബാഹ്യാലങ്കാരം സൃഷ്ടിക്കല്‍, പ്രിന്‍റിംഗ്, നിറം നല്‍കല്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന നെയ്ത്തിനുശേഷമുള്ള പ്രക്രിയകള്‍ക്ക്ഉതകുന്ന ഉചിതമായ സാങ്കേതിക പരിജ്ഞാനവും രൂപകല്പന പാടവവികസനവും നല്‍കി യുവജനങ്ങളെ പരിശീലിപ്പിക്കുക എന്നതാണ് ഈ കോഴ്സ് ഉദ്ദേശിക്കുന്നത് . സംസ്ഥാനത്തെ കൈത്തറി, കയര്‍, തുണിവ്യവസായരംഗങ്ങളുടെ സഹകരണത്തോടെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സംരംഭങ്ങളില്‍ പരിശീലനം നല്‍കുന്നതിലാണ്ഊന്നല്‍ നല്‍കിയിട്ടുള്ളത്. വസ്ത്ര നിര്‍മ്മാണ സിദ്ധാന്തം, നെയ്ത്തുകളുടെ പഠനം, നെയ്ത്തുതറികളുടെ പ്രവര്‍ത്തന രീതികള്‍, നിറം പകരല്‍, പ്രിന്‍റിംഗ് എന്നിവയില്‍ പ്രാമുഖ്യം നല്‍കുന്നതിനോടൊപ്പം പ്രായോഗികതലത്തില്‍ നെയ്ത്തു ഡിസൈനിംഗ് ലാബുകളിൽ പരിശീലനം നല്‍കുകയുംചെയ്യുന്നു.

കോഴ്സിന്‍റെ മുഖ്യ സവിശേഷതകള്‍

നേരിട്ടും സാങ്കേതികമായും പ്രാമാണികമായും ചരിത്രപഠനത്തിലൂടെയും പ്രവര്‍ത്തന പഠനങ്ങളിലൂടെയും മേഖലകളിലെ ഗവേഷണങ്ങളിലൂടെയും പ്രബന്ധങ്ങളിലൂടെയും തുണിത്തരങ്ങളും വസ്ത്രങ്ങളും എങ്ങനെയാണ് വികസിപ്പിക്കുകയും നിര്‍മ്മിക്കുകയും ചെയ്യുന്നത് എന്ന് വിദ്യാർത്ഥികൾ പഠിക്കുന്നു. വ്യത്യസ്ത വസ്ത്രനിര്‍മ്മാണ സാങ്കേതികവിദ്യകള്‍ കോഴ്സില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. സ്ത്രീകളുടെയും പുരുഷന്മാരുടെയും വസ്ത്രങ്ങള്‍ രൂപകല്പന ചെയ്യുന്നതിലും വികസിപ്പിക്കുന്നതിലും പ്രാവീണ്യം സിദ്ധിക്കുന്നതിനോടൊപ്പം പ്രബന്ധങ്ങളിലൂടെ നേരിട്ട് ധരിക്കാവുന്ന ദേശീയവും വിദേശീയവുമായ വസ്ത്ര ശേഖരങ്ങള്‍ രൂപകല്പന ചെയ്യാന്‍ വിദ്യാര്‍ത്ഥികള്‍ പ്രാപ്തരാകുന്നു.
തൊഴില്‍ പരിചയത്തിനായി ആദ്യ വര്‍ഷത്തിന് ശേഷം തുണി, വസ്ത്ര വ്യവസായത്തില്‍ 4 മുതല്‍ 6 ആഴ്ചകള്‍ വരെ നീളുന്ന പരിശീലന സൗകര്യം ഓരോ വിദ്യാര്‍ത്ഥിക്കും നല്‍കുന്നു. സ്വന്തമായി ഒരു വ്യവസായം കെട്ടിപ്പടുക്കുന്നത് പ്രോത്സാഹിപ്പിക്കാനായി വേണ്ട പരിശീലനം നല്‍കുന്നത് കൂടി ഈ കോഴ്സിന്‍റെ പാഠ്യപദ്ധതിയില്‍ നല്‍കിയിട്ടുണ്ട്. അവസാന ബിരുദ പ്രബന്ധം തയ്യാറാക്കുത് കെഎസ്ഐഡി അദ്ധ്യാപകരുടെ മേല്‍നോട്ടത്തിലായിരിക്കും. 4 മുതല്‍ 6 മാസം വരെ ദൈര്‍ഘ്യമുള്ള ഈ കാലയളവില്‍ വിദ്യാര്‍ത്ഥിക്ക് നല്‍കുന്ന വെല്ലുവിളി ഉയര്‍ത്തുന്ന പ്രബന്ധത്തിലൂടെ വിദ്യാര്‍ത്ഥി ഒരു രൂപകല്പന ചുരുങ്ങിയ രീതിയില്‍ തയ്യാറാക്കി അത് വികസിപ്പിച്ചു ഒരു പൂര്‍ണ്ണ മാതൃകയിലെത്തിക്കുന്നതാണ്. ഇതില്‍ നിന്ന് ലഭിക്കുന്ന അറിവുകളും പരിചയവും ശാസ്ത്രീയമായി രേഖകളാക്കി അദ്ധ്യാപകരുടെ വിലയിരുത്തല്‍ സമിതിക്ക് മുന്‍പാകെ മൂല്യനിര്‍ണ്ണയത്തിനായി സമര്‍പ്പിക്കപ്പെടും. 

സ്ഥലം

കേരള സംസ്ഥാന ഡിസൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്
ചന്ദനത്തോപ്പ്, കൊല്ലം, കേരളം - 691014

ബന്ധപ്പെടുക

ഫോണ്‍: 0474-2710393, 0474-2719193
ഇമെയില്‍: info@ksid.ac.in
വെബ്സൈറ്റ്: www.ksid.ac.in