ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍റ് കണ്‍സ്ട്രക്ഷന്‍

ഭാവിയെ പടുത്തുയര്‍ത്തുന്നു 

കെയിസിന്‍റെ മുന്‍നിര സംരംഭമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍റ് കണ്‍സ്ട്രക്ഷന്‍ (ഐഐഐസി)-ലേയ്ക്ക്സ്വാഗതം

ഐഐഐസിയെ സംബന്ധിച്ച്  

കൊല്ലം ചവറയിലെ 9 ഏക്കര്‍ സ്ഥലത്ത് അത്യന്താധുനിക സൗകര്യങ്ങളോടെ കെയിസ് ഒരുക്കിയിരിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍റ് കണ്‍സ്ട്രക്ഷന്‍ (ഐഐഐസി) നിര്‍മ്മാണ മേഖലയില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള നൈപുണ്യ, സാങ്കേതിക പരിശീലനം യുവജനങ്ങള്‍ക്ക് നല്‍കുവാന്‍ ലക്ഷ്യം വെയ്ക്കുന്നു. നിര്‍മ്മാണമേഖലയിലെ എൻജിനീയറിംഗ് മാനേജ്മെന്‍റ് രംഗങ്ങളിലെ വിവിധ ജോലികള്‍ക്ക് നൈപുണ്യ പരിശീലനം ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്. കല്‍പ്പണി(Mesonry),മരപ്പണി(Carpentry), പ്ലബ്ബിംഗ് (Plumbing),ഇലക്ട്രിക്കല്‍(Electrical)കൂടാതെ ഡ്രാഫ്റ്റ്സ്മാന്‍ വിത്ത് കാഡ് എക്സ്പര്‍ട്ടൈസ് (Draftsman with CAD expertise) സൂപ്പര്‍വൈസര്‍ (Supervisor) സൈറ്റ് മാനേജർ (Site Manager) എന്നിങ്ങനെയുള്ള ജോലികളില്‍ ലോകോത്തര നിലവാരത്തിലുള്ള പരിശീലനം ഇവിടെ നല്‍കുന്നുണ്ട്. കുടാതെ ഐ.ടി.ഐ., ഡിപ്ലോമ, എൻജിനീയറിംഗ് ബിരുദധാരികള്‍ ടെക്നിക്കല്‍ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് നൈപുണ്യ പരിശീലനം നല്‍കി ദേശീയ, അന്തര്‍ദേശീയ തൊഴില്‍മേഖലകളിലേയ്ക്ക് അവരെ പ്രാപ്തരാക്കുന്നു.

23.07.2013 - ല്‍ സംസ്ഥാന മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍റ് കണ്‍സ്ട്രക്ഷന്‍ ( ഐഐഐസി ) ചവറ നാടിനായി സമര്‍പ്പിച്ചു.

മുഖ്യസവിശേഷതകള്‍

  •  നിര്‍മ്മാണമേഖലയില്‍ എല്ലാ തലങ്ങളിലുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലോക നിലവാരമുള്ള നൈപുണ്യ പരിശീലനം നല്‍കുന്നു
  •  എത്തിച്ചേരാവുന്ന വ്യാപ്തി, ഉള്‍പ്പെട്ടിട്ടുള്ള  ഉപമേഖലകള്‍ , എടുക്കാന്‍ പറ്റുന്ന പരിധി എന്നിവ വര്‍ദ്ധിപ്പിക്കും.
  •  ഇവിടെയുള്ള കോഴ്സുകള്‍ക്ക് ആഗോളതലത്തിലുള്ള അംഗീകാരം
  •  വ്യവസായിക മേഖലയിലെ സഹവര്‍ത്തിത്വം വഴി കൂടുതല്‍ തൊഴില്‍ സാദ്ധ്യതകള്‍
  •  നൈപുണ്യവികസനത്തിനും കച്ചവടമേഖലകള്‍ക്കും വാഗ്ദാനമാകുന്ന കോഴ്സുകള്‍

ക്രമ
നമ്പര്‍  
കോഴ്സിന്‍റെ പേര് യോഗ്യത തലം
1 അഡ്വാന്‍സ്ഡ് സര്‍ട്ടിഫിക്കേറ്റ്
ഇന്‍ ഹൗസ്കീപ്പിംഗ്
8-ാം ക്ലാസ്സ് ടെക്നീഷ്യന്‍
2 അഡ്വാന്‍സ്ഡ് സര്‍ട്ടിഫിക്കേറ്റ് ഇന്‍
ബാര്‍ ബെന്‍റിംഗ് ആന്‍റ് സ്റ്റീല്‍ ഫിക്സിംഗ്
10-ാം ക്ലാസ്സ് ടെക്നീഷ്യന്‍
3 സര്‍ട്ടിഫിക്കേറ്റ് പ്രോഗ്രാം ഇന്‍ സീവേജ് ട്രീറ്റ്മെന്‍റ്
പ്ലാന്‍റ് ആന്‍റ് വാട്ടർ ട്രീറ്റ്മെന്‍റ് പ്ലാന്‍റ് ഓപ്പറേറ്റര്‍
10-ാം ക്ലാസ്സ് ടെക്നീഷ്യന്‍
4 സര്‍ട്ടിഫിക്കേറ്റ് പ്രോഗ്രാം ഇന്‍ റോഡ്
കണ്‍സ്ട്രക്ഷന്‍ മെഷീനറി ഓപ്പറേറ്റര്‍
10-ാം ക്ലാസ്സ് ടെക്നീഷ്യന്‍
5 സര്‍ട്ടിഫിക്കേറ്റ് പ്രോഗ്രാം ഇന്‍
സ്കാഫോള്‍ഡിംഗ് ഓപ്പറേറ്റർ
10-ാം ക്ലാസ്സ് ടെക്നീഷ്യന്‍
6 സര്‍ട്ടിഫിക്കേറ്റ് പ്രോഗ്രാം ഇന്‍
പെയിന്‍റിംഗ് ആന്‍റ് ഫിനിഷിംഗ് വര്‍ക്സ്
10-ാം ക്ലാസ്സ് ടെക്നീഷ്യന്‍
7 അഡ്വാന്‍സ്ഡ് സര്‍ട്ടിഫിക്കേറ്റ് പ്രോഗ്രാം ഇന്‍
ഹോസ്പിറ്റാലിറ്റി മാനേജ്മെന്‍റ്
12-ാം ക്ലാസ്സ് ടെക്നീഷ്യന്‍
8 അഡ്വാന്‍സ്ഡ് സര്‍ട്ടിഫിക്കേറ്റ് പ്രോഗ്രാം
ഇന്‍ പ്ലംബിംഗ് എൻജിനീയറിംഗ്
12-ാം ക്ലാസ്സ് അഥവാ  ഐ.ടി.ഐ            സൂപ്പര്‍വൈസറി
9 സര്‍ട്ടിഫിക്കേറ്റ് പ്രോഗ്രാം ഇന്‍ ഡാറ്റ സെന്‍റര്‍
ഇന്‍സ്റ്റലേഷന്‍ ആന്‍റ് മെയിന്‍റനന്‍സ്
ഐ.ടി.ഐ                                      സൂപ്പര്‍വൈസറി
10 സര്‍ട്ടിഫിക്കേറ്റ് പ്രോഗ്രാം ഇന്‍
ജിപിഎസ്/ ജിഐഎസ്        
ഡിപ്ലോമ അഥവാ
ബിടെക് സിവില്‍                                                                
സൂപ്പര്‍വൈസറി
11 ഗ്രാജ്യുവേറ്റ്ഷിപ്പ് പ്രോഗ്രാം ഫോര്‍ സിവില്‍
എൻജിനീയറിംഗ് ഗ്രാജുവേറ്റ്സ്
ബിടെക് സിവില്‍ മാനേജീരിയല്‍
12 പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍
അഡ്വാന്‍സ്ഡ് കണ്‍സ്ട്രക്ഷന്‍ മാനേജ്‌മന്റ് 
ബിടെക് സിവില്‍ മാനേജീരിയല്‍
13 പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍
ഇന്‍റീരിയര്‍ ഡിസൈന്‍ ആന്‍റ് കണ്‍സ്ട്രക്ഷന്‍
ബി.ടെക് സിവില്‍ / ബി.ആര്‍ക് മാനേജീരിയല്‍
14 പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ അര്‍ബന്‍
പ്ലാനിംഗ് ഡിസൈന്‍ ആന്‍റ്  ആർക്കിടെക്ചർ 
ബി.ടെക് സിവില്‍ / ബി.ആര്‍ക് മാനേജീരിയല്‍
15 പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍  ഫെസിലിറ്റീസ് ആന്‍റ് കോൺട്രാക്ട് മാനേജ്മെന്‍റ് ഡിഗ്രി / എംബിഎ മാനേജീരിയല്‍
16 അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഡാറ്റാ സെന്‍റര്‍
ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇഞ്ചിനീയറിംഗ് (എം.ഇ.പി. + ഐ.ടി)
ബി.ടെക് മാനേജീരിയല്‍
17 പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ റീട്ടെയില്‍
മാനേജ്മെന്‍റ് (കൊളാബറേറ്റീവ് - എ.ഐ.എം.എ)
ഡിഗ്രി / എംബിഎ മാനേജീരിയല്‍
18 ഗ്രാജുവേറ്റ്ഷിപ്പ് പ്രോഗ്രാം ഫോര്‍ കമ്പ്യൂട്ടര്‍
സയന്‍സ് ഗ്രാജുവേറ്റ്സ്
ബി.ടെക്-സി.എസ്.ഇ ആന്‍റ്;ഐടി /
എം.സി.എ /
എം.എസ്.സി
(കമ്പ്യൂട്ടര്‍ സയന്‍സ്) മാനേജീരിയല്‍
മാനേജീരിയല്‍
19 പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍
ഡാറ്റാ അനലിറ്റിക്സ്
ബി.ടെക്-സി.എസ്.ഇ/ ബി.സി.എ., എം.സി.എ. മാനേജീരിയല്‍

സ്ഥലം

ചവറ പാലത്തിനു സമീപം,
പുത്തന്‍തുറ, കൊല്ലം, കേരളം

വിലാസം

ഫോണ്‍ +91 8078980000
Email : contact@iiic.ac.in
Website : www.iiic.ac.in