പി.എം.കെ.വി.വൈ (2015-2016) യുടെ പരിഷ്കരിച്ചതും മെച്ചപ്പെടുത്തിയതുമായ പതിപ്പാണ് പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന (2016-2020). നൈപുണ്യവികസനവും സംരംഭകത്വവും വകുപ്പ് മന്ത്രാലയത്തിന്‍റെ (എം. എസ് ഡി. ഇ.) പ്രധാനപ്പെട്ട നൈപുണ്യ പരിശീലന പദ്ധതിയാണ് പി. എം. കെ. വി. വൈ. ഇന്ത്യന്‍ യുവജനങ്ങളിലെ വലിയൊരു ശതമാനത്തിന് നൈപുണ്യ പരിശീലനവും അതുവഴി തൊഴിലും നല്‍കി അവരുടെ ജീവിതം സുരക്ഷിതമാക്കുകയാണ് ഈ നൈപുണ്യ സാക്ഷ്യപ്പെടുത്തല്‍ പദ്ധതിയുടെ ലക്ഷ്യം.
പി.എം.കെ.വി.വൈ. 2.0-യ്ക്ക് രണ്ട് ഭാഗങ്ങളാണുള്ളത്.സെന്‍ട്രലി സ്പോണ്‍സേര്‍ഡ് സെന്‍ട്രലി മാനേജ്ഡും (സി. എസ്. സി. എം. ) സെന്‍ട്രലി സ്പോണ്‍സേഡ് സ്റ്റേറ്റ് മാനേജ്ഡും ( സി. എസ്. എസ്. എം. ). പി. എം. കെ. വി. വൈ. -യുടെ ഭാഗമായ സി. എസ്. സി. എം. - ന്‍റെ നിര്‍വ്വഹണ ഏജന്‍സിയാണ് നാഷണല്‍ സ്കിൽ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ (എന്‍. എസ്. ഡി. സി.). അതുപോലെ പി. എം. കെ. വി. വൈ. -യുടെ ഭാഗമായ സി. എസ്. എസ്. എം. - ന്‍റെ നിര്‍വ്വഹണ ഏജന്‍സിയാണ് സ്റ്റേറ്റ് സ്കിൽ ഡെവലപ്മെന്റ് മിഷന്‍ ഓഫ് ഗവണ്‍മെന്‍റ് ഓഫ് കേരള അഥവാ കെയിസ്.
പദ്ധതിയുടെഉദ്ദേശങ്ങള്‍:
• പൊതു മാനദണ്ഡപ്രകാരമുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി സംയോജിപ്പിച്ച് രാജ്യത്തൊട്ടാകെയുള്ള യുവജനങ്ങളുടെ നൈപുണ്യവികസനത്തെ ഉത്തേജിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
• ഇന്‍ഡസ്ട്രി ഡിസൈന്‍ഡ് നിലവാരത്തിലുള്ള നൈപുണ്യപരിശീലനവും തൊഴിലും സ്വന്തമാക്കി ജീവിതവിജയം നേടാന്‍ ബഹുഭൂരിപക്ഷം യുവജനങ്ങളേയും പ്രാപ്തരാക്കുക.
• ഇപ്പോഴുള്ള യുവജനങ്ങളുടെ തൊഴില്‍ശക്തിയും അതുവഴി ഉല്‍പാദനക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതിന് ആവശ്യമായ നൈപുണ്യ പരിശീലനം നല്‍കുക.
• സര്‍ട്ടിഫിക്കേഷന്‍ പ്രോസ്സസിന്‍റെ നിലവാരം ഉറപ്പാക്കാന്‍ പ്രോത്സാഹിപ്പിക്കുകയും നൈപുണ്യങ്ങളുടെ രജിസ്ട്രിക്ക് അടിത്തറ പാകുകയും ചെയ്യുക.
• അടുത്ത നാല് വര്‍ഷത്തേയ്ക്ക് 10 ദശലക്ഷം യുവജനങ്ങള്‍ക്ക് പ്രയോജനമാകണം
പി.എം.കെ.വി.വൈ 2.0 യുടെ ഭാഗങ്ങള്‍:
1. ഹ്രസ്വകാല പരിശീലനം
2. മുന്‍കാല പാഠ്യങ്ങളുടെ അംഗീകാരം
3. പ്രത്യേക പദ്ധതികള്‍
ഇപ്പോള്‍ സംസ്ഥാന നൈപുണ്യവികസന മിഷനില്‍ നിക്ഷിപ്തമായ കര്‍ത്തവ്യം ഹ്രസ്വകാല പരിശീലന ഭാഗം നിര്‍വ്വഹിക്കുക എന്നത് മാത്രമാണ്.
താല്‍പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഏജന്‍സികള്‍, കെയ്സിന്‍റെ വെബ്സൈറ്റിന്‍റെ നോട്ടിഫിക്കേഷന്‍ ടാബ് പരിശോധിച്ച്, സമകാലികമായി പ്രകടിപ്പിക്കുന്ന താല്‍പര്യങ്ങളെ പട്ടികയില്‍ ചേര്‍ക്കാന്‍ (EoI) പരിശീലന ദാതാക്കളെ പി.എം.കെ.വി.വൈ അംഗമായ സി.എസ്.എസ്. എം. ചുമതല ഏല്‍പ്പിക്കുന്നതാണ്.
പി.എം.കെ.വി.വൈ.ഗൈഡ് ലൈന്‍സ്: http://www.pmkvyofficial.org/Guidelines.aspx
പരിശീലന കേന്ദ്രത്തിന്‍റെ ഔദ്യോഗിക അംഗീകാരത്തിനും കൂട്ടിച്ചേര്‍ക്കലിനും കൂടാതെ നിരന്തര പരിശോധനയ്ക്കും : http://smart.nsdcindia.org/knowledge_bank.aspx
കേന്ദ്രത്തിന്‍റെ ഉത്തരവാദിത്വപ്പെട്ട സംസ്ഥാന ഭരണത്തിന്‍റെ അംഗമായ പി.എം.കെ.വി.വൈ കേരളത്തില്‍ വിന്യസിച്ച ഉത്തരവിനെ സംബന്ധിച്ച് കൂട്ടിച്ചേര്‍ത്ത ഭാഗം പരിശോധിക്കുക