പൊതുജനങ്ങൾക്ക് ഗാർഹികവും വാണിജ്യപരവുമായ ആവശ്യങ്ങൾക്കായി വിദഗ്ദ്ധ തൊഴിലാളികളുടെ സേവനം ലഭ്യമാക്കുന്ന ഒരു മൊബൈൽ ആപ്ലിക്കേഷനാണ് 'സ്കിൽ രജിസ്ട്രി'. വിദഗ്ദ്ധ തൊഴിലാളികൾക്ക് സേവന ദാതാക്കളായും, ഈ സേവനം ആവശ്യമുള്ളവർക്ക് ഉപഭോക്താക്കളായും രജിസ്റ്റർ ചെയ്യാവുന്നതാണ്. പഞ്ചായത്ത് ഡിപ്പാർട്ട്മെന്റ്, കുടുംബശ്രീ, വ്യവസായ പരിശീലന ഡിപ്പാർട്ട്മെന്റ് എന്നിവയുമായി സഹകരിച്ചുകൊണ്ട് കെയിസ് ( കേരള അക്കാഡമി ഫോർ സ്‌കിൽസ് എക്സലൻസ്) വികസിപ്പിച്ചെടുത്തതാണ് ഈ ആപ്ലിക്കേഷൻ. ഇതിലൂടെ വിദഗ്ദ്ധ തൊഴിലാളികൾക്ക് ഓരോ ദിവസവും തൊഴിൽ നേടാനും തൊഴിൽ അവസരം സ്വന്തമായി തന്നെ കണ്ടെത്താനും കഴിയുന്നതാണ്. തൊഴിൽ സർട്ടിഫിക്കറ്റ് ഇല്ലാത്തവരെയും വിദഗ്ദ്ധ പരിശീലനം ലഭിച്ചിട്ടില്ലാത്തവരെയും പഞ്ചായത്തിൽ നിന്നും ലഭിച്ച ഒരു ഡിക്ലറേഷൻ സർട്ടിഫിക്കറ്റ് നൽകിയാൽ പരിഗണിക്കുന്നതാണ്. ഇടനിലക്കാരില്ലാതെ ദൈനംദിന തൊഴിലുകൾക്കായി ഉപഭോക്താക്കൾക്ക് ആശ്രയിക്കാവുന്ന വേദിയാണ് 'സ്കിൽ രജിസ്ട്രി'. എ.സി., വാഷിങ് മെഷീൻ, റഫ്രിജറേറ്റർ, ഓവൻ, ഫാൻ/അയൺ ബോക്സ്, കംപ്യൂട്ടർ, മിക്സർ & ഗ്രെയിൻഡർ സർവ്വീസും റിപ്പയറും ഇലക്ട്രീഷ്യൻ, പ്ലമ്പർ, കാർപെൻഡർ, പെയിന്റർ, തെങ്ങുക്കയറ്റക്കാരൻ, ഡേ കെയർ (വീട്ടിലെ ശിശു പരിപാലനം), ഡ്രൈവർ, ഗാർഡനിംഗ് & ലാൻഡ്സ്കേപ്പിംഗ്, വീട്ടിലെ / ആശുപത്രിയിലെ വയോജന പരിചരണം, പുല്ല് വെട്ടൽ, വീട് ശുചിയാക്കൽ, ഹൗസ് കീപ്പിംഗ്, വീട്ടുജോലിക്കാരി, വസ്ത്രമലക്കൽ & ഇസ്തിരിയിടൽ, കൽപ്പണി (ചെറിയ നിർമ്മാണ ജോലികൾ, പുതുക്കിപ്പണിയൽ, കമ്പോസ്റ്റ് കുഴി /ഉറയിടൽ) മൊബൈൽ ബ്യൂട്ടി പാർലർ (വീട്ടിലെത്തിയുള്ള സേവനം), സാന്ത്വനം - വീട്ടിലെത്തിയുള്ള ആരോഗ്യ പരിശോധന (ഷുഗർ, കൊളസ്ട്രോൾ, ബി. പി.) ടെലിവിഷൻ റിപ്പയറും സ്ഥാപിക്കലും എന്നീ 24 സേവന മേഖലകളിലെ പ്രധാന സേവനങ്ങളെല്ലാം തന്നെ ഈ മൊബൈൽ ആപ്ലിക്കേഷനിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. തുടക്കത്തിൽ തിരുവനന്തപുരത്ത് മാത്രമാണ് ഈ ആപ്ലിക്കേഷൻ പ്രവർത്തിക്കുന്നത്. ക്രമേണ മറ്റു ജില്ലകളിലേയ്ക്കും വ്യാപിപ്പിക്കുന്നതാണ്.
ബന്ധപ്പെടൂ...വിശദ വിവരങ്ങൾ:
ഫോൺ : +91- 7306461894
ഇ - മെയിൽ : keralaskillregistry@gmail.com
വെബ്സൈറ്റ് : www.keralaskillregistry.com
താഴെ കാണുന്ന ലിങ്ക് ഉപയോഗിച്ച് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും സ്കിൽ രജിസ്ട്രി മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാവുന്നതാണ്:
https://play.google.com/store/apps/details?id=com.klystrontech.skillregistry