സെന്‍റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് ട്രെയിനിംഗ് ഇന്‍ സെക്യൂരിറ്റി (സി എ ടി എസ് )

സെക്യൂരിറ്റി സേവനം വളരെ സങ്കീര്‍ണ്ണവും ഗൗരവകരമായതുമായ ഒരു മേഖലയായി മാറിയ ഈ കാലഘട്ടത്തില്‍ 'കെയിസ്' സെക്യൂരിറ്റി വൈദഗ്ദ്ധ്യത്തിന് അത്യന്താധുനികമായ പരിശീലനം നല്‍കുന്നതിനായി സെന്‍റര്‍ ഓഫ് എക്സലന്‍സ് ഇന്‍ നാഷണല്‍ സെക്യൂരിറ്റി സ്ഥാപിക്കുകയും അതിന് സെന്‍റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് ട്രെയിനിംഗ് ഇന്‍ സെക്യൂരിറ്റി (ക്യാറ്റ്സ്) എന്ന പേര് നല്‍കുകയും ചെയ്തിരിക്കുന്നു . നാഷണല്‍ സ്കില്‍സ് ക്വാളിഫിക്കേഷന്‍ ഫ്രെയിം വര്‍ക്ക് (എന്‍ എസ് ക്യു എഫ്) നിഷ്കര്‍ഷിച്ചിട്ടുള്ള നാഷണല്‍ സ്കില്‍സ് സ്പെസിഫിക് നാഷണല്‍ ഒക്കുപേഴ്സണല്‍ സ്റ്റാന്‍ഡേര്‍ഡ്സ് (എന്‍ ഒ എസ്) അനുസരിച്ച് കാലോചിതമായി പരിഷ്കരിച്ച രീതികളാണ് ഈ കോഴ്സുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അണ്‍ ആമ്ഡ് സെക്യൂരിറ്റി ഗാര്‍ഡുകള്‍ മുതല്‍ പി.ജി. ഡിപ്ലോമ സെക്യൂരിറ്റി മാനേജ്‌മന്റ് കോഴ്സുകൾ വരെ ക്യാറ്റ്സില്‍ ലഭ്യമാണ്.

പരിശീലനം നേടിയ വിദ്യാര്‍ത്ഥികള്‍ തൊഴില്‍ നേടിയ വിദ്യാര്‍ത്ഥികള്‍ കുറിപ്പ്
205 108 ശേഷിക്കുന്ന വിദ്യാര്‍ത്ഥികളുടെ നിയമനം പുരോഗമിക്കുന്നു

കോഴ്സുകള്‍

ബിരുദാനന്തര ബിരുദ ഡിപ്ലോമ ഇന്‍ സെക്യൂരിറ്റി മാനേജ്മെന്‍റ്
ഡിപ്ലോമ ഇന്‍ സെക്യൂരിറ്റി മാനേജ്മെന്‍റ്
സര്‍ട്ടിഫിക്കറ്റ് ഇന്‍ സെക്യൂരിറ്റി മാനേജ്മെന്‍റ്
അണ്‍ ആമ്ഡ് സെക്യൂരിറ്റി മാനേജ്മെന്‍റ്

പരിശീലന പങ്കാളി

എം/എസ് പ്രാഗ്മാറ്റിക് എഡ്യൂക്കേഷണൽ സൊസൈറ്റി, ന്യൂഡല്‍ഹി

സ്ഥലം

കിന്‍ഫ്ര ഇന്‍റര്‍നാഷണല്‍ അപ്പാരല്‍ പാര്‍ക്ക്,
എസ്.ഡി.എഫ് 2, തിരുവനന്തപുരം, കേരളം

ബന്ധപ്പെടേണ്ടത്

വെബ്സൈറ്റ്: www.cats.org.in
ഫോണ്‍ :  0471- 2704740