സ്കൂള്‍ ഓഫ് വാട്ടർ ടെക്നോളജി

കെയിസിന്‍റെ നൂതന സംരംഭവും കൊച്ചിയിലെ M/s. ഗ്രീന്‍ മെത്തേഡ്‌ എഞ്ചിനീയറിംഗ് പ്രൈവറ്റ് ലിമിറ്റഡ് നടത്തിപ്പിക്കുതുമായ ' വാട്ടര്‍ & വേസ്റ്റ് വാട്ടർ ട്രീറ്റ്മെന്‍റ് പ്ലാന്‍റ് ഓപ്പറേറ്റേഴ്സ് ' കോഴ്സുകൾ നല്‍കുന്ന  ഇന്ത്യയിലെ തന്നെ ആദ്യത്തെ സ്കൂളാണ്. 

കുറഞ്ഞുവരുന്ന ജലസ്രോതസ്സുകളും കര്‍ശനമായ ജലഗുണനിലവാര നിബന്ധനകളും ജലവ്യവസായത്തില്‍ ആരോഗ്യപരവും സുസ്ഥിരമായതുമായ ജലശുദ്ധീകരണ സംവിധാനങ്ങളെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരാക്കി. ഈ മാറ്റം ഇത്തരം സംവിധാനങ്ങളെ പ്രവര്‍ത്തിപ്പിക്കാനും പരിപാലിക്കാനും പരിശീലനം സിദ്ധിച്ച വൈദഗ്ദ്ധ്യമുള്ളവരുടെ ആവശ്യകതയുണ്ടാക്കി.

വിദ്യാര്‍ത്ഥികള്‍ നമ്മുടെ ജലസ്രോതസ്സുകള്‍ പരിരക്ഷിക്കാനുള്ള കഴിവുകള്‍ ആര്‍ജ്ജിക്കുക എന്നതിലുപരി ഈ കാലഘട്ടത്തില്‍ അതിന്‍റെ ആവശ്യകത എത്ര നിര്‍ണ്ണായകമാണെന്ന്  മനസ്സിലാക്കിക്കുക എന്നത് കൂടിയാണ്  സ്വാത് (എസ് ഡബ്ലിയു എ ടി ) ന്‍റെ പ്രാഥമിക ഉദ്ദേശം.

പരിശീലനം നേടിയ വിദ്യാര്‍ത്ഥികള്‍ തൊഴില്‍ നേടിയ വിദ്യാര്‍ത്ഥികള്‍ കുറിപ്പ്
33 26 ഉദ്യോഗാര്‍ത്ഥികളുടെ നിയമനം പുരോഗമിക്കുന്നു 

കോഴ്സ്

സര്‍ട്ടിഫിക്കേഷന്‍ ഫോര്‍ വാട്ടര്‍ ആന്‍റ് വേസ്റ്റ് വാട്ടർ ട്രീറ്റ്മെന്‍റ് പ്ലാന്‍റ് ഓപ്പറേറ്റര്‍

കോഴ്സിന്‍റെ മുഖ്യസവിശേഷതകള്‍

* 4 മാസം കാലാവധി
* സയന്‍സ് ഐച്ഛിക വിഷയമാക്കിയ വിദ്യാര്‍ത്ഥികള്‍ക്കായി രൂപപ്പെടുത്തിയത്
* 45 മണിക്കൂര്‍ ക്ലാസ്സും, തൊഴിലിടങ്ങളില്‍ ഒരു മാസത്തെ ഇന്‍റേണ്‍ഷിപ്പ് ഉള്‍പ്പെടെ 105 മണിക്കൂര്‍ സൈറ്റ് പ്രാക്ടിക്കല്‍ ട്രെയിനിംഗും
* സ്മാര്‍ട്ട് ക്ലാസ്സ്റൂമുകള്‍, ബേസിക് മെക്കാനിക്കല്‍, ഇലക്ട്രോണിക് വര്‍ക്ക്ഷോപ്പുകളുമടങ്ങിയ സമഗ്രമായ സംവിധാനം.
* കേരളസംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് അംഗീകരിച്ച ബി ഗ്രേഡ് കെമിക്കൽ ലബോറട്ടറി
* 60 ശതമാനം തൊഴില്‍ നിയമനം

പരിശീലന പങ്കാളി

ഗ്രീന്‍ മെത്തേഡ് എൻജിനീയറിംഗ് ലിമിറ്റഡ്

സ്ഥലം

ഫസ്റ്റ് ഫ്ളോര്‍, 19/195അ1, എ.ടി.സി. ബില്‍ഡിംഗ്
മൂലേപാടം നഗര്‍ റോഡ്, എച്ച്.എം.ടി. ജംഗ്ഷന്‍
കളമശ്ശേരി പി.ഒ., കൊച്ചിന്‍ 683104

ബന്ധപ്പെടേണ്ടത്

വെബ്സൈറ്റ്: www.greenmethodengineering.com
ഇമെയില്‍: admin@greenmethodengineering.com
ഫോണ്‍ 0484-2555336/9846618371