തിരുവനന്തപുരത്തെ കിന്‍ഫ്ര ഇന്‍റര്‍നാഷണല്‍ അപ്പാരല്‍ പാര്‍ക്കില്‍ സ്ഥാപിച്ചിട്ടുള്ള നഴ്സിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കരിയര്‍ എന്‍ഹാന്‍സ്മെന്റ് (NICE) ഇത്തരത്തില്‍ ഇന്ത്യയിലെ തന്നെ പ്രഥമ സംരംഭമാണ്. ആഗോളതലത്തില്‍ ഏറെ അവസരങ്ങളുള്ള നഴ്സിംഗ് മേഖലയില്‍ ലോകോത്തര നിലവാരത്തിലുള്ള പരിശീലന സൗകര്യങ്ങള്‍ നല്‍കി വൈദഗ്ദ്ധ്യമുള്ള തൊഴിലാളികളെ പരമാവധി ലഭ്യമാക്കുന്ന സംരംഭമാണിത്.
രണ്ടുവര്‍ഷത്തെ ആതുരാലയ പ്രവൃത്തി പരിചയമുള്ള (ക്ലിനിക്കല്‍ എക്സ്പീരിയന്‍സുളള), ബിരുദം(Graduate) / ഡിപ്ലോമ (Diploma) യോഗ്യതയും സര്‍ട്ടിഫിക്കറ്റുമുള്ള ശുശ്രൂഷകര്‍ക്ക് (Nurses) അനുയോജ്യമാണ് നഴ്സിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കരിയര്‍ എന്‍ഹാന്‍സ്മെന്‍റിന്‍റെ (NICE) ഈ പരിചരണ പരിശീലന പരിപാടി(Programme). ആധുനിക ചികിത്സാരീതി (Modern Medicine), ഉയര്‍ന്ന നിലവാരത്തിലെ തൊഴില്‍ പ്രാവീണ്യം(Quality), സുരക്ഷിതത്വം(Safety), അണുബാധ നിയന്ത്രിക്കലും അതില്‍ നിന്നുള്ള പ്രതിരോധവും (Infection Prevention and Control), അടിയന്തിരഘട്ട പരിചരണം (Emergency), അത്യാഹിതവിഭാഗത്തിലെ പരിചരണം(Critical Care) എന്നിവയെല്ലാം ഒരു കരിക്കുലത്തില്‍ സംയോജിപ്പിച്ച്കൊണ്ടുള്ള ശരിയായ നൈപുണ്യ വികസനമാണ് ഈ പരിചരണ പരിശീലന പരിപാടി (Programme) യില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
അന്തര്‍ദേശീയ നിലവാരത്തിലെ പരിചരണം(International Best Practice), അണുബാധ നിയന്ത്രണം, പ്രതിരോധം എന്നിവയിലെ പരിശീലനം (Infection Prevention and Control Training) രോഗിയുടെ സുരക്ഷിതത്വം ഉറപ്പാക്കിക്കൊണ്ടുള്ള ഉയര്‍ന്ന നിലവാരത്തിലെ ശുശ്രൂഷ(Quality And Patient Safety) അടിസ്ഥാനപരമായതും അത്യന്താധുനികമായതുമായ, ഹൃദയസംബന്ധിയായ ജീവരക്ഷാ പരിചരണ പരിശീലനം(Basic And Advanced Cardiac Life Support) അടിയന്തിര ഘട്ട, അത്യാഹിതശുശ്രൂഷ(Emergency And Critical Care Nursing), പ്രധാന വിവരങ്ങള്‍രേഖയാക്കല്‍(Documentation), ഇംഗ്ലീഷിലും അറബിയിലുമുള്ള ഭാഷാ പരിജ്ഞാനം (Communication, English And Arabic) വ്യക്തിത്വവികസനം (Personality development),സാംസ്കാരിക അനുരൂപീകരണം(Cultural adaptation) എന്നിവ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കരിയര്‍ എന്‍ഹാന്‍സ്മെന്‍റില്‍ (NICE) നിന്ന് പഠിച്ചിറങ്ങുന്നവര്‍ സ്വായത്തമാക്കിയിരിക്കും. എം. ഒ. എച്ച്. (ആരോഗ്യമന്ത്രാലയം) എച്ച്.എ.എ.ഡി. ( ഹെൽത്ത് അതോറിറ്റി ഓഫ് അബുദാബി) ഡി.എച്ച്.എ (ദുബായ് ഹെല്‍ത്ത് അതോറിറ്റി) ഖത്തര്‍ ആരോഗ്യ മന്ത്രാലയം തുടങ്ങി മിഡില്‍ ഈസ്റ്റിലെ സര്‍ക്കാര്‍ ലൈസന്‍സ് നേടിയെടുക്കാനുള്ള മത്സര പരീക്ഷകള്‍ക്ക് വേണ്ടിയും നഴ്സുമാരെ സജ്ജമാക്കുന്നുണ്ട്.
പരിശീലനം നേടിയ വിദ്യാര്‍ത്ഥികള്‍ | തൊഴില്‍ നേടിയ വിദ്യാര്‍ത്ഥികള്‍ | കുറിപ്പ് |
---|---|---|
555 | 190 | ശേഷിക്കുന്ന വിദ്യാര്‍ത്ഥികളുടെ നിയമനം പുരോഗമിക്കുന്നു |
കോര്‍
ബി.എല്‍.എസ്. (ബേസിക് ലൈഫ് സപ്പോര്‍ട്ട്)
എ.സി.എല്‍.എസ്. (അഡ്വാന്‍സ്ഡ് കാര്‍ഡിയാക് ലൈഫ് സപ്പോര്‍ട്ട്)
ഇന്‍ഫെക്ഷന്‍ പ്രിവന്‍ഷന്‍ ആന്‍റ് കണ്‍ട്രോള്‍
ക്വാളിറ്റി ആന്‍റ് പേഷ്യന്റ് സേഫ്റ്റി
എമര്‍ജന്‍സി ആന്‍റ് ക്രിറ്റിക്കല്‍ കെയര്‍ നെഴ്സിംഗ്.
വര്‍ക്ക് എത്തിക്സ്
എക്സ്പോഷര്‍ ടു ഇന്‍റര്‍നാഷണല്‍ ബെസ്റ്റ് പ്രാക്ടീസസ്.
ലൈസന്‍സിംഗ് എക്സാം
എം.ഒ.എച്ച്. (മിനിസ്ട്രി ഓഫ് ഹെല്‍ത്ത്)
എച്ച്.എ.എ.ഡി (ഹെല്‍ത്ത് അതോറിറ്റി ഓഫ് അബുദാബി)
ഡി.എച്ച്.എ. (ദുബായ് ഹെല്‍ത്ത് അതോറിറ്റി)
ഖത്തര്‍ മിനിസ്ട്രി ഓഫ് ഹെല്‍ത്ത്
കമ്മ്യൂണിക്കേഷന്‍ ആൻഡ് സോഫ്റ്റ് സ്‌കിൽസ്
ഇന്റഗ്രേറ്റഡ് ഇംഗ്ലീഷ്
ഇംഗ്ലീഷ് ഫോര്‍ ഹെല്‍ത്ത് പ്രൊഫഷണല്‍സ് : നെഴ്സസ്
അസസ്മെന്‍റ്, പെഴ്സ്ണാലിറ്റി ഡെവലപ്പ്മെന്‍റ് ആന്‍റ് മോക്ക് ഇന്‍റര്‍വ്യൂസ്
അറബിക് ലാംഗേജ്
ഇലക്ടീവ്സ്
ഓണ്‍ലൈന്‍ ഇംഗ്ലീഷ് കോഴ്സ് ബൈ ഡി.ഒ.ഇ., എന്‍.എസ്.ഡബ്ളിയൂ., ആസ്ട്രേലിയ
എ.എം.ഇ.എസ്. വേൾഡ് വൈഡ് ഇംഗ്ലീഷ് (കോഴ്സ് 1-16)
പി.എ.എല്‍.എസ്. (പീഡിയാട്രിക് അഡ്വാന്‍സ്ഡ് ലൈഫ് സപ്പോര്‍ട്ട് പ്രൊവൈഡര്‍ കോഴ്സ്)
എന്‍.എ.എല്‍.എസ്. (നാഷണല്‍ അഡ്വാന്‍സ്ഡ് ലൈഫ് സപ്പോര്‍ട്ട്)
എ.ആര്‍.ഇ.എം.ടി. (ആസ്ട്രേലിയന്‍ രജിസ്റ്ററി ഓഫ് എമര്‍ജെന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍സ്)
ഐ.ടി.എല്‍.എസ്. (ഇന്‍റര്‍നാഷണല്‍ ട്രോമ ലൈഫ് സപ്പോര്‍ട്ട്)
ഐ.ഇ.എല്‍.ടി.എസ്. (ഇന്‍റര്‍നാഷണല്‍ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിംഗ് സിസ്റ്റം )
ട്രിവാന്‍ട്രം സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റല്‍ പ്രൈ. ലി.
(എസ്.യു.ടി - എന്‍.എം.സി. ഗ്രൂപ്പ്)
പി.ബി. നം 1052, പട്ടം, തിരുവനന്തപുരം - 695004, കേരളം
എസ്.ഡി.എഫ്. 3, കിന്‍ഫ്ര ഇന്‍റര്‍നാഷണല്‍ അപ്പാരല്‍ പാര്‍ക്ക്,
മേനംകുളം, തുമ്പ, തിരുവനന്തപുരം.
വെബ്സൈറ്റ് : www.niceacademy.net
ഫോണ്‍ : 0471 - 2704888, 2704802