ഓയില്‍ ആൻഡ് റിഗ് വ്യവസായരംഗത്ത് ആവശ്യമായ തൊഴില്‍ നൈപുണ്യം വികസിപ്പിച്ച് യുവശക്തിയെ മുന്നോട്ടു കൊണ്ടുവരാനായി കെയിസ് സജ്ജമാക്കിയതാണ് സെന്റർ ഓഫ് എക്സലന്‍സ് ഇന്‍ ഓയില്‍ ആൻഡ് റിഗ് എന്ന എസ്പോയര്‍ (ഇ.എസ്.പി.ഒ.ഐ.ആര്‍) അക്കാഡമി. ഈ പ്രോഗ്രാമില്‍ മെക്കാനിക്കല്‍, ഇന്‍സ്ട്രമെന്‍റേഷന്‍, ഇലക്ട്രിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട ട്രേഡുകളില്‍ കോഴ്സുകള്‍ നല്‍കുന്നു. ഉദാഹരണമായി ഇന്‍ഡസ്ട്രിയല്‍ ഇലക്ട്രീഷ്യന്‍, ഇന്‍സ്ട്രമെന്‍റ് ടെക്നീഷ്യന്‍, പൈപ്പ് ഫാബ്രിക്കേറ്റര്‍, സര്‍ട്ടിഫൈഡ് വെല്‍ഡേഴ്സ്, ഇന്‍സ്ട്രമെന്‍റ് ഫിറ്റര്‍, സര്‍ട്ടിഫൈഡ് സ്കാഫോള്‍ഡേഴ്സ് , സൂപ്പര്‍വൈസേഴ്സ് തുടങ്ങിയ തൊഴില്‍മേഖലകളില്‍ വൈദഗ്ദ്ധ്യം നല്‍കുന്നു . ഈ വ്യവസായ തൊഴില്‍രംഗത്തെ ഏറ്റവും മികച്ചതും അത്യന്താധുനികമായതുമായ ഉപകരണങ്ങള്‍ ഉപയോഗിച്ച് അന്താരാഷ്ട്ര നിലവാരത്തിലുള്ള ലാബുകളിലും വര്‍ക്കുഷോപ്പുകളിലുമാണ് പ്രാക്ടിക്കല്‍ സ്കില്ലുകളും ഹാന്‍ഡ്സ്-ഓണ്‍ ട്രെയിനിംഗും എസ്പോയര്‍ നല്‍കുന്നത്. കൂടാതെ വ്യക്തിത്വവികാസവും ആശയ വിനിമയ നൈപുണ്യവും വര്‍ദ്ധിപ്പിക്കുന്ന മോഡ്യൂളുകളും എസ്പോയറിന്‍റെ പ്രത്യേകതയാണ്.
മെക്കാനിക്കല്‍
വെല്‍ഡര്‍ (ടി.ഐ.ജി, എം. ഐ.ജി, എ.ആര്‍.സി. തുടങ്ങി എല്ലാ തസ്തികകളിലും)
ഫാബ്രിക്കേറ്റര്‍/ ഫിറ്റര്‍
റിഗ്ഗര്‍
സ്കാഫോള്‍ഡര്‍
ഇലക്ട്രിക്കല്‍
ഇന്‍ഡസ്ട്രിയല്‍ ഇലക്ട്രിഷ്യന്‍
മെയിന്‍റനന്‍സ് ഇലക്ട്രിഷ്യന്‍
ജനറല്‍ ഇലക്ട്രിഷ്യന്‍
ഇന്‍സ്ട്രമെന്‍റേഷന്‍
ഇന്‍സ്ട്രമെന്‍റ് ടെക്നീഷ്യന്‍
വാല്‍വ് ടെക്നീഷ്യന്‍
ഇന്‍സ്ട്രമെന്‍റ് ഫിറ്റര്‍
എറാം ഇൻജിനീയറിംഗ് കമ്പനി ഡബ്ളിയു എല്‍ എല്‍, ഖത്തര്‍
കെയിസ് സ്കില്‍ ക്യാംപസ് , തേര്‍ഡ് ഫ്ളോര്‍, ഇങ്കല്‍ ടവ്വര്‍ 1, അങ്കമാലി, എറണാകുളം.
വെബ്സൈറ്റ്: www.espoiracademy.in
Email : info@espoiracademy.in
Phone : 0484 2455959, 9072572998