ഗ്രാമീണ യുവജനങ്ങളെ കേന്ദ്രീകരിച്ചുണ്ടാക്കിയ കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്കായാണ് കൗശല്‍ കേന്ദ്രങ്ങളെ വിഭാവനം ചെയ്തിരിക്കുന്നത്. ലാന്‍ഗ്വേജ് ലാബ്, ഡിജിറ്റല്‍ ലൈബ്രറി, അസ്സസ്സ്മെന്‍റ് ആന്‍റ് കൗണ്‍സിലിംഗ് സെന്‍റര്‍, വീഡിയോ കോണ്‍ഫറന്‍സിംഗ് സൗകര്യത്തോടു കൂടിയ മള്‍ട്ടി സ്കില്‍ സെന്‍റര്‍ എന്നീ ലോകോത്തര പരിശീലന സൗകര്യങ്ങള്‍ വിവിധ മേഖലകളിലുള്ളവരെ പരിശീലിപ്പിക്കാനായി ഇവിടെ സജ്ജമാക്കിയിരിക്കുന്നു. ലാന്‍ഗ്വേജ് ലാബ് പല തലങ്ങളില്‍ (വിദ്യാര്‍ത്ഥികള്‍ മുതല്‍ തൊഴിലാളികള്‍ വരെ) പ്രായോഗിക ഇംഗ്ലീഷ് സ്കിൽ പരിശീലനം നല്‍കുന്നതാണ്.
അസ്സസ്സ്മെന്‍റ് ആന്‍റ് കരിയർ ഗൈഡന്‍സ് സെല്‍(Assessment and Career Guidance Cell),ഡിജിറ്റല്‍ ലൈബ്രറി(Digital Library), ലാന്‍ഗ്വേജ് ലാബ്(Language Lab), മള്‍ട്ടി സ്കില്‍ സെന്‍റേഴ്സ്(Multi Skill Centres) എന്നിവ ഉള്‍പ്പെടുന്ന കൗശല്‍കേന്ദ്രം വ്യക്തികളുടെ നൈപുണ്യം മനസ്സിലാക്കി അവര്‍ക്ക് അറിവിന്‍റെ വാതിലുകള്‍ തുറന്നു കൊടുക്കുവാന്‍ സഹായിക്കുന്നു. കൂടാതെ അവര്‍ക്ക് വിവിധ വിദേശ ഭാഷകളില്‍ പ്രാവീണ്യം നല്‍കി ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു. ഒപ്പം തൊഴില്‍ നിയമനം മുന്‍നിര്‍ത്തിയുള്ള പരിശീലനവും നല്‍കുന്നു.
ഒരു വ്യക്തിയിലുള്ള കഴിവുകള്‍ അവന് മനസ്സിലാക്കാന്‍ സഹായിക്കുകയാണ് കൗശല്‍കേന്ദ്രത്തിലെ അസ്സസ്സ്മെന്‍റ് ആന്‍റ് കരിയർ ഗൈഡന്‍സ് സെല്‍(Assessments and Career Guidance Cell). ഈ അസ്സസ്സ്മെന്‍റ് അത്യാധുനികമായ ഓണ്‍ലൈന്‍ സയന്‍റിഫിക്ക് ആപ്റ്റിറ്റ്യൂഡ് ടൂള്‍(Online Scientific Aptitude Tool) ഉപയോഗിച്ച് ചെയ്യുന്നതാണ്. ഇതില്‍ നിന്നുള്ള ഫലവും വിദ്യാര്‍ത്ഥികളുടെ സാമ്പത്തികവും സാമൂഹികവുമായ ചുറ്റുപാടുകളും അടിസ്ഥാനമാക്കി അവര്‍ക്ക് വിദഗ്ദ്ധര്‍ കരിയര്‍ ഗൈഡന്‍സ് നല്‍കുന്നതാണ്.
അത്യന്താധുനികമായ കൗശല്‍കേന്ദ്രത്തിലെ ഡിജിറ്റല്‍ ലൈബ്രറി അന്താരാഷ്ട്ര ഇ-ലൈബ്രറിയുമായി ചേര്‍ന്ന് എല്ലാ മേഖലകളിലുമുള്ള ആധികാരികമായ വിവരങ്ങള്‍ ഡിജിറ്റല്‍ രൂപത്തിലാക്കി നല്‍കുന്നു. ലോകത്തെമ്പാടുമുള്ള പുസ്തകങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുന്നു എന്നത് തന്നെയാണ് ഡിജിറ്റല്‍ ലൈബ്രറിയുടെ(Digital Library)ഏറ്റവും വലിയ പ്രത്യേകത.
ലാന്‍ഗ്വേജ് ലാബ് (Language Lab) ഇന്ത്യയില്‍ തന്നെ ആദ്യത്തേതാണ്. ഗ്രാമപ്രദേശത്തെ യുവജനങ്ങളിലേറെപ്പേര്‍ക്കും ആശയവിനിമയ പ്രശ്നമുണ്ട്. ഇത് രാജ്യത്തിനകത്തും പുറത്തും മികച്ച ജോലികള്‍ നേടുന്നതിന് വലിയ തടസമാകുന്നു. ഇതിനെ ഫലപ്രദമായി ലാന്‍ഗ്വേജ് ലാബിലൂടെ പരിഹരിക്കാനാകും. കൗശല്‍കേന്ദ്രത്തിലെ ലാന്‍ഗ്വേജ് ലാബ് യുവജനങ്ങള്‍ക്ക് ഇംഗ്ലീഷ് തുടങ്ങിയുള്ള വിദേശ ഭാഷകളില്‍ പ്രാവീണ്യം നല്‍കി ആശയവിനിമയത്തിന് സഹായിക്കുന്നു.
മള്‍ട്ടി സ്‌കിൽസ് സെന്‍ററുകള്‍(Multi Skills Center)വര്‍ഷം തോറും പ്ലെയ്സ്മെന്‍റ് ലിങ്ക്ഡ് പ്രായോഗിക പരിശീലനം (Practical Training) നല്‍കിവരുന്നു. ഗ്രാമപ്രദേശത്തെ യുവജനങ്ങള്‍ക്കു വേണ്ടി സ്കില്‍ ട്രെയിനിംഗ് ഹബ്ബുകളായി വിഭാവനം ചെയ്തിട്ടുള്ളതാണ് മള്‍ട്ടി സ്കില്‍ സെന്‍റര്‍. ഇവിടെ വിദ്യാര്‍ത്ഥികള്‍ക്ക് വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള പലവിധ സാങ്കേതിക - തൊഴില്‍പരമായ സ്കില്ലുകളും പ്രായോഗിക പരിശീലനവും നല്‍കുന്നതാണ്.
നമ്പര്‍ | സെന്‍ററുകള്‍ | മേല്‍വിലാസം | ഫോണ്‍ നമ്പര്‍ |
---|---|---|---|
1 | ചവറ, കൊല്ലം | കൗശല്‍കേന്ദ്ര ചവറ, കരീംസ്ആര്‍ക്കേഡ്-ഇ, ഫസ്റ്റ് ഫ്ളോര്‍, ചവറ ബസ്സ്സ്റ്റാന്‍റിന് പിന്‍വശം, കൊല്ലം-691 583, കേരളം |
0476-2682268 |
2 | പാളയം , കോഴിക്കോട് | കൗശല്‍കേന്ദ്ര, കോഴിക്കോട്, ടെലിഫോൺ ഭവൻ BSNL , ആനി ഹാൾ പാളയം, കോഴിക്കോട്-673 002, കേരളം |
0495-2724350 |
3 | കൂറ്റനാട്, പാലക്കാട് | കൗശല്‍കേന്ദ്ര കൂറ്റനാട്, പി.വി. ടവര്‍, ഹൈസ്കൂള്‍റോഡ്, കൂറ്റനാട് (വട്ടേനാട്), പാലക്കാട്-679 533, കേരളം |
0466-2370522 |
കൗശല്‍കേന്ദ്ര ഫിലിം കാണുന്നതിനായി സന്ദര്‍ശിക്കൂ: https://www.youtube.com/watch?v=9HvIg46GOZU
കൗശല്‍കേന്ദ്ര 2018, ആഗസ്റ്റ് 31 വരെയുള്ള സമകാലിക വിവരങ്ങള്‍
ഉദ്യോഗാര്‍ത്ഥികളുടെ വിവരങ്ങള്‍ | നമ്പര്‍ |
രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ | 7509 |
പരിശീലനം സിദ്ധിച്ച ഉദ്യോഗാര്‍ത്ഥികള്‍ | 7509 |
രജിസ്റ്റര്‍ ചെയ്യുന്നതിനായി സന്ദര്‍ശിക്കുക: http://www.kaushalkendra.co.in/