കേരളസര്‍ക്കാരിന് കീഴിലുള്ള തൊഴിലും നൈപുണ്യവും വകുപ്പ്, നിലവിലുള്ള എംപ്ലോയിമെന്‍റ് എക്സ്ചേുകളെ എംപ്ലോയബിലിറ്റി സെന്‍ററുകളാക്കി വിപ്ലവകരമായ ഒരുചുവടുവച്ചിരിക്കുന്നു.
സംസ്ഥാനത്തെ എംപ്ലോയിമെന്‍റ് എക്സ്ചേഞ്ച് ഓഫീസുകള്‍ തൊഴിലിനായി രജിസ്റ്റര്‍ ചെയ്യുവാനും തൊഴില്‍ നിയമനം ലഭിക്കുവാനുമുള്ള സ്ഥാപനമായിരുന്നു. ഉദ്യോഗാര്‍ത്ഥികളുടെ നൈപുണ്യം കൃത്യമായി വിലയിരുത്തി അവര്‍ക്കാവശ്യമായ തൊഴില്‍നൈപുണ്യ പരിശീലന പരിപാടികള്‍ ഈ സ്ഥാപനം ലഭ്യമാക്കിയിരുന്നില്ല. എംപ്ലോയിമെന്‍റ് എക്സ്ചേുകള്‍ പൊതുമേഖല സ്ഥാപനങ്ങള്‍ മാത്രമാണ് കൈകാര്യം ചെയ്തിരുന്നത്. കൂടുതല്‍ ജോലി സാദ്ധ്യതകളുള്ള സ്വകാര്യമേഖലയിലെ തൊഴില്‍ അവസരങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിന് ജോബ് ഫെയറുകള്‍, മത്സര പരീക്ഷകള്‍ക്ക് പ്രാപ്തരാക്കുതിന് സൗജന്യ പരിശീലന പരിപാടികള്‍ എന്നിവകൂടി സമ്മേളിപ്പിച്ച് എംപ്ലോയബിലിറ്റി സെന്‍റേഴ്സുകളാക്കി എംപ്ലോയിമെന്‍റ് എക്സ്ചേഞ്ചുകളെ മാറ്റുകയാണ്.
തൊഴില്‍ അവസരങ്ങള്‍ കണ്ടെത്തേണ്ടതും അത് അനുയോജ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കേണ്ടതും ഈ കാലത്തിന്‍റെ ആവശ്യമാണ്. അതിനുവേണ്ടി ലക്ഷ്യത്തോടും ചിട്ടയോടുംകൂടിയ പരിശ്രമം ഉണ്ടാവണം. ഈ ഉദ്യമത്തെ നിറവേറ്റാനാണ് കേരള അക്കാദമി ഓഫ് സ്കില്‍സ് & എക്സലന്‍സ് എംപ്ലോയബിലിറ്റി സെന്‍റേഴ്സിന് (Employability Centers)രൂപം നല്‍കിയിരിക്കുത്.
എംപ്ലോയബിലിറ്റി സെന്‍റേഴ്സിലെ(Employability Centers)സേവനങ്ങള്‍ ഉദ്യോഗാര്‍ത്ഥിയുടെ രജിസ്ട്രേഷന്‍ മുതല്‍ തുടങ്ങുന്നു. രജിസ്ട്രേഷന് ശേഷം ഉദ്യോഗാര്‍ത്ഥിയെ വിലയിരുത്താന്‍ ഒരു പരീക്ഷക്ക് ക്ഷണിക്കുന്നതാണ്. ഉദ്യോഗാര്‍ത്ഥിയുടെ ബുദ്ധി വൈഭവ നിലവാരം, നൈപുണ്യ പ്രാവീണ്യം, റീസണിംഗ് എബിലിറ്റി, ഭാഷാ പരിജ്ഞാനം, ആശയ വിനിമയ പ്രാവീണ്യം, വ്യക്തിപ്രഭാവം എന്നിവയൊക്കെയാണ് ഈ പരീക്ഷയില്‍ വിലയിരുത്തുന്നത്. പരീക്ഷ നടത്തുന്നതിന് വേണ്ടി ഒരു സോഫ്റ്റ്വെയര്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. കൃത്യമായ വിലയിരുത്തലിന് ശേഷം ഓരോ വിദ്യാര്‍ത്ഥിക്കും സ്കോര്‍ഷീറ്റ് നല്‍കുന്നതാണ്. ഈ സ്കോര്‍ഷീറ്റിനെ അടിസ്ഥാനമാക്കിയാണ് ഉദ്യോഗാര്‍ത്ഥികളെ / വിദ്യാര്‍ത്ഥികളെ ജോലികള്‍ക്കും പരിശീലന പരിപാടികള്‍ക്കുമൊക്കെ നിര്‍ദ്ദേശിക്കുന്നത്. ഏറ്റവും അത്യന്താധുനികമായ രീതിയിലുള്ള പരിശീലന പരിപാടികളാണ് ഇവിടെ നിന്നും ലഭ്യമാക്കുന്നത്. തൊഴില്‍സംബന്ധമായ പരിശീലന സംരംഭകര്‍(Vocational Training Providers, വി. ടി. പി.), ഐ.ടി. ഐ., മറ്റുസ്ഥാപനങ്ങള്‍ എന്നിവ വഴിയാണ് വിദഗ്ധ പരിശീലനം ഉദ്യോഗാര്‍ത്ഥികള്‍ക്ക് / വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കുന്നത് എംപ്ലോയബിലിറ്റി സെന്‍റേഴ്സ്(Employability Centers)അതത് സമയങ്ങളില്‍ ജോബ് ഡ്രൈവുകള്‍ (ക്യാമ്പയിനുകള്‍) സെന്‍ററുകളിലും പുറത്തും നടത്തുന്നു.
എംപ്ലോയബിലിറ്റി സെന്‍റര്‍ കേരളത്തിൽ – Contact Details:
ക്രമ നമ്പര്‍ | ജില്ലയുടെ പേര് | മേല്‍വിലാസം | ഫോണ്‍ നമ്പര്‍ |
---|---|---|---|
1 | കൊല്ലം | കൊല്ലം എംപ്ലോയബിലിറ്റി സെന്‍റര്‍, ജില്ല എംപ്ലോയിമെന്‍റ് എക്സ്ചേഞ്ച്, താലൂക്ക് ഓഫീസ്, കൊല്ലം, ബസ്സ്സ്റ്റാന്‍റ്റോഡ്, താലൂക്ക് കച്ചേരി, കൊല്ലം-691001 |
0474 - 2740615 |
2 | ആലപ്പുഴ | ആലപ്പുഴ എംപ്ലോയബിലിറ്റി സെന്‍റര്‍, ജില്ല എംപ്ലോയിമെന്‍റ് എക്സ്ചേഞ്ച്, സിവില്‍ സ്റ്റേഷന്‍-അനക്സ്, ആലപ്പുഴ-688013 |
0477 - 2230624 |
3 | കോട്ടയം | കോട്ടയം എംപ്ലോയബിലിറ്റി സെന്‍റര്‍, എംപ്ലോയബിലിറ്റി സെന്‍റര്‍, കക ഫ്ളോര്‍, സിവില്‍ സ്റ്റേഷന്‍, ജില്ലഎംപ്ലോയ്മെന്‍റ് എക്സ്ച്േ, കോട്ടയം-686002 |
0481 - 2563451/2565452 |
4 | എറണാകുളം | എറണാകുളം എംപ്ലോയബിലിറ്റി സെന്‍റര്‍, ജില്ല എംപ്ലോയിമെന്‍റ് എക്സ്ചേഞ്ച് ഢവേ ഫ്ളോര്‍, സിവില്‍ സ്റ്റേഷന്‍, കാക്കനാട് - 682030 |
0484 - 2422452 / 2427494 |
5 | പാലക്കാട് | പാലക്കാട് പാലക്കാട് എംപ്ലോയബിലിറ്റി സെന്‍റര്‍, ജില്ല എംപ്ലോയിമെന്‍റ് എക്സ്ചേഞ്ച്, സിവില്‍ സ്റ്റേഷന്‍, പാലക്കാട് - 678001 |
0491 - 2505435 |
6 | കോഴിക്കോട് | കോഴിക്കോട് കാലിക്കട്ട് എംപ്ലോയബിലിറ്റി സെന്‍റര്‍, ജില്ല എംപ്ലോയിമെന്‍റ് എക്സ്ചേഞ്ച്, സിവില്‍ സ്റ്റേഷന്‍, കാലിക്കട്ട് -673020 |
0495 - 2370176 / 2370178 |
7 | കണ്ണൂര്‍ | കണ്ണൂര്‍ കണ്ണൂര്‍ എംപ്ലോയബിലിറ്റി സെന്‍റര്‍, ജില്ല എംപ്ലോയിമെന്‍റ് എക്സ്ചേഞ്ച്, സിവില്‍ സ്റ്റേഷന്‍, കണ്ണൂര്‍-670002 |
0497 - 2707610 |
8 | തൃശ്ശൂര്‍ | തൃശ്ശൂര്‍ എംപ്ലോയബിലിറ്റി സെന്‍റര്‍, ജില്ല എംപ്ലോയിമെന്‍റ് എക്സ്ചേഞ്ച്, പാലസ്റോഡ്, തൃശ്ശൂര്‍-680001 |
0487 - 2333742 / 9446228282 |
9 | മലപ്പുറം | മലപ്പുറം എംപ്ലോയബിലിറ്റി സെന്‍റര്‍, ജില്ല എംപ്ലോയിമെന്‍റ് എക്സ്ചേഞ്ച്, സിവില്‍ സ്റ്റേഷന്‍, മലപ്പുറം-676505 |
0483 - 2734737 / 8078428570 |
10 | കാസര്‍ഗോഡ് | കാസര്‍ഗോഡ് എംപ്ലോയബിലിറ്റി സെന്‍റര്‍, ജില്ല എംപ്ലോയിമെന്‍റ് എക്സ്ചേഞ്ച്, സിവില്‍ സ്റ്റേഷന്‍, കാസര്‍ഗോഡ്-671121 |
9207155700 |
എംപ്ലോയബിലിറ്റി സെന്‍റര്‍ 31 ആഗസ്റ്റ് 2018 വരെ
ഉദ്യോഗാര്‍ത്ഥികളുടെ വിശദാംശങ്ങള്‍ | നമ്പര്‍ |
രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ | 1, 43, 928 |
വന്നുചേർന്ന ഉദ്യോഗാര്‍ത്ഥികള്‍ | 99, 252 |
വന്നുചേർന്ന ഉദ്യോഗാര്‍ത്ഥികള്‍ | 93, 122 |
തൊഴില്‍ നല്‍കപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ | 44, 211 |
ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യാന്‍ www.employabilitycentre.org