കേരളത്തിലെ യുവതൊഴില്‍ശക്തിയെ നൈപുണ്യമുള്ളവരാക്കുന്നതിനും ഇന്ത്യയിലും വിദേശത്തും തൊഴില്‍ ചെയ്യുന്നതിന് പ്രാപ്തമായ ലോക നിലവാരത്തിലേക്ക് അവരുടെ കഴിവുകള്‍ ഉയര്‍ത്തുന്നതിനും വേണ്ടി കേരള അക്കാഡമി ഫോര്‍ സ്കില്‍സ് എക്സലന്‍സ് (കെയിസ്) എന്ന ലാഭേശ്ചയില്ലാത്ത കമ്പനിയെ കേരളസര്‍ക്കാര്‍ കേന്ദ്ര ഏജന്‍സിയാക്കിയിരിക്കുന്നു . കെയിസിനെ സംസ്ഥാന സര്‍ക്കാര്‍ സംസ്ഥാന നൈപുണ്യവികസന മിഷനായി നിയോഗിച്ചിട്ടുമുണ്ട്.
ആഗോളതലത്തില്‍ വ്യവസായങ്ങള്‍ ആവശ്യപ്പെടുന്ന നിലവാരത്തിലുള്ള സാങ്കേതിക കഴിവുകളും തൊഴില്‍ മികവും വികസിപ്പിക്കുന്ന , തൊഴില്‍ സാദ്ധ്യതകളുണ്ടാക്കുന്ന സ്ഥാപനങ്ങളും അക്കാഡമികളും സ്ഥാപിക്കുക, പ്രോത്സാഹിപ്പിക്കുക, സജ്ജീകരിക്കുക, മേല്‍നോട്ടം വഹിക്കുക, പരിപാലിക്കുക, നിയന്ത്രിക്കുക എന്നിവ കെയിസിന്‍റെ സ്ഥാപിത ലക്ഷ്യമാണ്. സംസ്ഥാനത്തിന്‍റെ വിവിധ നൈപുണ്യവികസന സംരംഭങ്ങളെ ഏകോപിപ്പിക്കുകയും സുഗമമാക്കുകയും ചെയ്യുക എന്നതാണ് കെയിസിന്‍റെ മറ്റൊരു പ്രധാന ലക്ഷ്യം.
കേരളത്തിന്‍റെ ജനസംഖ്യാപരമായ സ്വഭാവമനുസരിച്ച് കെയിസ് നൈപുണ്യ വികസനത്തിനായി സമാനതകളില്ലാത്തതും മാതൃകാപരമായതുമായ പരിപാടികളാണ് നടപ്പാക്കി വരുന്നത്. ഇതിന്‍റെ ഭാഗമായി വിവിധ വ്യവസായ സംരംഭങ്ങളുമായി കെയിസ് സഹവര്‍ത്തകത്വത്തില്‍ ഏര്‍പ്പെട്ടും അതുവഴി തൊഴില്‍ അവസരങ്ങള്‍ ലഭ്യമാക്കിയും അനവധി നൈപുണ്യവികസന പരിപാടികള്‍ക്ക് രൂപം നല്‍കുകയും ചെയ്യുന്നു. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ ഇത്തരം പ്രവര്‍ത്തനങ്ങളെ അപേക്ഷിച്ച് കെയിസിന്‍റെ കര്‍മ്മപരിപാടികള്‍ വേറിട്ട് നില്‍ക്കുന്നതാണ്.
ബഹു.തൊഴിലും എക്സൈസും നൈപുണ്യവും വകുപ്പ് മന്ത്രി
ബഹുമാനപ്പെട്ട മുഖ്യമന്ത്രി